Saturday 26 June 2010

പെരുമാള്‍ ഭരണകാലത്തെ മോഹിനിയാട്ടം

പുരാതന കാലത്ത് കേരളം പ്രസിഡന്റ്ഭരണത്തിനു കീഴിലായിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാനാകും.അക്കാലത്ത് പ്രസിഡന്‍റ് അറിയപ്പെട്ടിരുന്നത് പെരുമാള്‍ എന്നായിരുന്നു.കേരളത്തിലെ ഗോത്രത്തലവന്‍മാര്‍ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ പെരുമാളെ തിരഞ്ഞെടുക്കാന്‍ ഒത്തുകൂടിയിരുന്നു.ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നപെരുമാള്‍ ഒരിക്കലും കേരളീയനായിരുന്നില്ല.പകരം തമിഴ്നാട്ടുകാരനോ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കന്നടക്കാരനോ ആയിരുന്നു.മിക്ക പെരുമാള്‍മാരും തമിഴ്നാട്ടുകാരായിരുന്നു.തിരുവഞ്ചിക്കുളത്തായിരുന്നു (കൊച്ചിയ്ക്കടുത്ത്) പെരുമാളിന്റെ ആസ്ഥാനമന്ദിരം.തമിഴന്‍മാരായ പെരുമാള്‍ മാര്‍ക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന വിരുന്നുകളില്‍ അവര്‍ക്ക് പ്രിയങ്കരരായിരുന്ന ദേവദാസികളേയും ഉള്‍പ്പെടുത്തിയിരുന്നു.മിക്കവാറും ദേവദാസികള്‍ കേരളത്തിലേക്ക് വന്നിരുന്നത് പാലക്കാട് വഴിയായിരുന്നു.ഇത്തരത്തില്‍ വരുന്ന ദേവദാസികള്‍ തങ്ങിയിരുന്നത് തിരുവഞ്ചിക്കുളത്തായിരുന്നില്ല. പകരം അവര്‍ പേരുകേട്ട ചില ക്ഷേത്രങ്ങളിലാണ് തങ്ങിയിരുന്നത്.ആ ക്ഷേത്രങ്ങളാകട്ടെ പെരുമാളുടെ പതിവു സന്ദര്‍ശന കേന്ദ്രങ്ങളുമായിരുന്നു.പഴയന്നൂര്‍ ,കൊരട്ടിക്കര, പെരുങ്ങോട്ടുകുറിശ്ശി,തുടങ്ങിയസ്ഥലങ്ങള്‍ ഇത്തരത്തില്‍, നൂറ്റാണ്ടുകളോളം പല പ്രഗല്ഭരായ ദേവദാസികളുടേയും കുടുംബവീടുകള്‍കൊണ്ട് പ്രസിദ്ധമായിരുന്നു.

പതിനാലാം നൂറ്റാണ്ടിലെ മുസ്ലീം ഭരണകര്‍ത്താക്കളുടെ ആഗമനം തമിഴ്നാട്ടില്‍നിന്ന് പല ദേവദാസികുടുംബങ്ങളേയും കേരളത്തിലേക്ക് വേരോടെ പറിച്ചുനട്ടതായി രാമപിഷാരടി അഭിപ്രായപ്പെടുന്നു. അക്കാലത്ത് ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും യഥേഷ്ടം നൃത്തരൂപങ്ങള്‍ അരങ്ങേറിയിരുന്നു.പക്ഷേ അവയൊന്നുംതന്നെ മോഹിനിയാട്ടം എന്നപേരിലറിയപ്പെട്ടിരുന്നില്ല.അഥവാ അറിയപ്പെട്ടിരുന്നുവെങ്കില്‍ അക്കാലത്ത് രചിക്കപ്പെട്ട കൃതികളില്‍ ആ പേര് പരാമര്‍ശിക്കപ്പെട്ടുകാണുമായിരുന്നു.പതിനാലാം നൂറ്റാണ്ടിലെഴുതപ്പെട്ട ലീലാതിലകത്തില്‍ സുന്ദരികളായ നര്‍ത്തകിമാരെക്കുറിച്ച് പരാമര്‍ശിച്ച ലീലാതിലകകാരന്‍, മോഹിനിയാട്ടത്തെക്കുറിച്ച് പറയുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ തിരുവല്ല ക്ഷേത്രത്തില് ഓണാഘോഷത്തോടനുബന്ധിച്ച് നാല് തേവിടിശ്ശികള്‍ നടത്തിയ നൃത്തപരിപാടിയെക്കുറിച്ചുവിശദീകരിക്കുന്ന രേഖകളിലും മോഹിനിയാട്ടമെന്നപദം കാണുന്നില്ല.
"മോഹിനിയാട്ടം മുതലായ ആട്ടക്കാര്‍ക്കുള്ള പ്രതിഫലം" - എന്ന വാചകത്തില്‍ ,1709ല്‍ എഴുതപ്പെട്ട വ്യവഹാരമാലയിലാണ് ആദ്യമായി മോഹിനിയാട്ടം എന്നുപയോഗിച്ചുകാണുന്നത്. ഇതിനോടു സമാനതയുള്ളൊരു പരാമര്‍ശത്തിന്റെ രേഖകള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചില ഗ്രന്ധങ്ങളില്‍ നിന്നും ലഭ്യമായിട്ടുണ്ട്.ഇതില്‍ നിന്നും വ്യക്തമാകുന്നത്, പതിനേഴാം നൂറ്റാണ്ടിലെ ഏതോഒരു നര്‍ത്തകനോ നര്‍ത്തകിയോ കേരളത്തില്‍ അന്നു പ്രചാരത്തിലുണ്ടായിരുന്ന ദാസിയാട്ടത്തെ തന്റേതായ ശൈലിയില്‍, കാതലായ മാറ്റത്തോടെ ചിട്ടപ്പെടുത്തി പുതിയൊരുപേരില്‍ രംഗത്തവതരിപ്പിച്ചിരിക്കാം എന്നുതന്നെയാണ് .അതെന്തുതന്നെയായിരുന്നാലും തമിഴ്നാട്ടില്‍ ദാസിയാട്ടത്തിനു ലഭിച്ചപ്രചാരം കേരളത്തില്‍ മോഹിനിയാട്ടത്തിനു ലഭിച്ചില്ല എന്നത് സുവ്യക്തം.
 
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ത്രയങ്ങള്‍ ഭരതനാട്യത്തെ ഇന്നു കാണുന്ന പരിഷ്കൃതരൂപത്തിലേക്ക് ആവാഹിച്ചതുപോലെ, കേരളത്തിലെ സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി,കിളിമാനൂര്‍ കോയിത്തമ്പുരാന്‍ എന്നീ സംഗീത തൃമൂര്‍ത്തികള്‍ തങ്ങളുടെ പ്രതിഭകള്‍ഒരുമിച്ചുചേര്‍ത്ത് ദാസിയാട്ടത്തില്‍നിന്നും കടഞ്ഞെടുത്ത സമാനതകളില്ലാത്ത നടനാമൃതമാകാം മോഹിനിയാട്ടം.വടിവേലുവിന്റെയും സുഗന്ധവല്ലിയുടേയും നടനവൈഭവങ്ങള്‍ കൂടി ശ്രുതിചേര്‍ന്നപ്പോള്‍ അത് ലക്ഷണമൊത്ത ഒരു കാവ്യചാരുതയായി കേരളീയ കലയുടെ നീലാകാശത്ത് പൂര്‍ണതയുടെ പര്യായമായി ജ്വലിച്ചു നിന്നിരിക്കാം.

സ്വാതിക്കുശേഷം ഭരണമേറ്റെടുത്ത ഉത്രം തിരുനാള്‍ കഥകളിയെ നെഞ്ചേറ്റിയതോടെ മോഹിനിയാട്ടം സഹൃദയരില്‍ നിന്നും നാള്‍ക്കുനാള്‍ അകന്നുതുടങ്ങി.സ്വാതീസദസ്സില്‍ പ്രസിദ്ധനായിരുന്ന കൊട്ടാരം സംഗീതജ്ഞന്‍ ശ്രീ പരമേശ്വരഭാഗവതര്‍ സ്വദേശമായ പാലക്കാട്ടേക്ക് തിരിച്ചെത്തുകയും കൊയമ്പത്തൂരിലെ ചില തമിഴ്സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെ സാധാരണകുടുംബങ്ങളിലെ കുട്ടികളെ മോഹിനിയാട്ടം അഭ്യസിപ്പിക്കുകയും ചെയ്തിരുന്നുവത്രേ.അഞ്ചാറു വര്‍ഷങ്ങള്‍ക്കുശേഷം എങ്ങുമെത്താതെ ആ സംരംഭവും നിലച്ചു.എങ്കിലും ആ ഉദ്യമത്തില്‍നിന്നും ഉദയംചെയ്ത ശിഷ്യപരമ്പരയിലെ ഏതോഒരു കണ്ണിയില്‍നിന്നുതന്നെയാകണം പില്‍ക്കാലത്ത് മോഹിനിയാട്ടം  ചിറകുകുടഞ്ഞ് ഉയിര്‍ത്തെഴുനേറ്റത്.

19 comments:

  1. ന്രിത്ത ത്തെ കുറിച്ച് എന്തുപറയാനാ
    എങ്കിലും , വായിച്ചു.

    ReplyDelete
  2. ഞാന്‍ എപ്പോഴും വൈകിയാണ് ഇവിടെ എത്തുന്നത്. അഗ്രിഗെറ്റരുകളില്‍ ഇടാറില്ലേ?? എല്ലാം വായിച്ചു. വളരെ ഇഷ്ടമായി.
    മിതവും ലളിതവുമായ രചനാശൈലി......സസ്നേഹം

    ReplyDelete
  3. As you know...I am not an expert to comment on this field...Anyway good effort.Keep it up !!!!

    ReplyDelete
  4. വളരെ ഗൌരവത്തോടെ ചെയ്യുന്ന താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍
    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

    ReplyDelete
  5. എല്ലാം വായിച്ചു.....

    ReplyDelete
  6. ചരിത്രവിവരങ്ങള്‍ക്ക് നന്ദി....

    ReplyDelete
  7. മോഹിനിയാട്ടത്തിന്റെ വേരുകളന്വേഷിച്ച പോസ്റ്റിനു നന്ദി.
    കാലഹരണപ്പെട്ട കലാരൂപം എന്ന നിലയില്‍
    മോഹിനിയാട്ടം ഇങ്ങനെ രേഖപ്പെടുത്തിവക്കുന്നത്
    നല്ലതുതന്നെ.
    ചിത്രകാരന്റെ പോസ്റ്റ്:
    കഥകളി ഇന്നത്തെ കലാരൂപമല്ല !!

    ReplyDelete
  8. ഇപ്പൊ കലോത്സവ വേദികളിലെ മത്സരയിനങ്ങളില്‍ ഒന്നുമാത്രമായി മാറിപ്പോയ ഈ കലാരൂപത്തിന്റെ നാളത്തെ അവസ്ഥ.....

    ReplyDelete
  9. പ്രിയ നീനാ ശബരീഷ്‌,
    ഞാന്‍ തേടിക്കൊണ്ടിരുന്ന ബ്ലോഗാണിത്‌.ഇഷ്ടവിഷയത്തെ അധികരിച്ച്‌ ഒരു ബ്ലോഗ്‌‌.നമ്മുടെ ബ്ലോഗര്‍മാര്‍ക്കിടയില്‍ അങ്ങനെയൊരു ഉദ്ദേശശുദ്ധി അപൂര്‍വ്വം പേരിലേയുള്ളൂ.എനിക്കൊരുപാടിഷ്ടമാണ്‌ മോഹിനിയാട്ടം.അതിന്റെ ലാസ്യഭാവം...പദങ്ങള്‍...ആട്ടം കാണാറുണ്ട്‌ എന്നല്ലാതെ ശിക്ഷണം കിട്ടിയിട്ടുള്ള ആസ്വാദകനൊന്നുമല്ല ഞാന്‍.പക്ഷേ 'ലാസ്യലയം'എനിക്ക്‌ ശരിയായ ധാരണകള്‍ തരുമെന്നുറപ്പുണ്ട്‌.ഈ കുറിപ്പുകള്‍ വരുംതലമുറയ്‌ക്ക്‌ പാഠങ്ങളാവട്ടെ.
    ഭാവുകങ്ങള്‍...

    ReplyDelete
  10. നീന നന്നായി thanx

    ReplyDelete
  11. മുന്‍പൊരിക്കല്‍ നീന തന്നെ പറഞ്ഞിരുന്നു ഇത് ഒരു സ്വപ്നമാണെന്ന്.. ഈ സ്വപ്നം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയട്ടെ..

    ReplyDelete
  12. ella aasamsakalum nerunnu.oppam anumodanangalum.

    ReplyDelete
  13. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete
  14. ദാസികളുടെ കലയായിരുന്നു എന്ന് കുറേ കേട്ടിട്ടുണ്ട്... ചരിത്ര ഗ്രന്ഥങ്ങളിലൂടെ അടുത്തറിഞ്ഞത് പങ്കുവെക്കുക..നന്ദി.

    ReplyDelete
  15. സുതാര്യമായ ഈ വരികള്‍ ലളിതമായി
    പറഞ്ഞു തരുന്നു വലിയ കാര്യങ്ങള്‍. നന്ദി

    ReplyDelete
  16. നല്ല ബ്ലോഗ്. നല്ല പോസ്റ്റ്.
    എനിക്കു വലിയ പിടിയില്ലാത്ത മേഖലയാണ്.
    വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാം.

    ആശംസകൾ!

    ReplyDelete
  17. എനിക്ക് ,ഒന്നും അറിയാത്ത ഒരു മേഖലയെ കുറിച്ച് വായിച്ചു ... കൊള്ളാം ..
    പുതിയ അറിവുകള്‍ ...!ആശംസകൾ....!!

    ReplyDelete

Followers