Thursday, 6 May 2010

മോഹിനിയാട്ടത്തിന്റെ അധ:പതനം

സ്വാതിതിരുനാളിനു ശേഷമുള്ള വലിയൊരുകാലളവ് മോഹിനിയാട്ടത്തിന്റെ തകര്‍ച്ചയുടേതായിരുന്നു. കഥകളിപ്രിയനായിരുന്നൂ സ്വാതിയുടെ പിന്‍ഗാമി ഉത്രംതിരുനാള്‍. ലാസ്യപ്രധാനമായിരുന്ന മോഹിനിയാട്ടത്തോടുള്ള അദ്ദേഹത്തിന്റെ അതൃപ്തി അതിമനോഹരമായ ആ നൃത്തരൂപത്തെ വല്ലാതെ തളര്‍ത്തി.

കൊട്ടാരത്തിലെ ആസ്ഥാന നൃത്തഗുരുക്കന്‍മാരെല്ലാം ക്രമേണ കൊട്ടാരത്തില്‍നിന്നും നിഷ്ക്കാസിതരായിത്തുടങ്ങി. മറ്റു ജീവിതമാര്‍ഗ്ഗമറിയായ്കയാലാകണം നര്‍ത്തകിമാര്‍ ശൃംഗാരാതിപ്രസരത്താല്‍ വികൃതമാക്കി, സ്തീലമ്പടന്‍ മാരായ പ്രമാണിമാരുടെ മുന്നില്‍ മോഹിനിയാട്ടത്തെ കളങ്കപ്പെടുത്തി അവതരിപ്പിച്ചു കാശുസമ്പാദിച്ചു. അത്തരത്തില്‍ വികൃതമാക്കപ്പെട്ട മോഹിനിയാട്ടത്തിന്റ പരിഛേദമാണ് മൂക്കുത്തി, ചന്ദനം, പൊലികളി തുടങ്ങിയ ഇനങ്ങള്‍.

ചന്ദനം വില്ക്കാനെന്ന വ്യാജേന കാണികള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് നൃത്തമാടുന്ന നര്‍ത്തകി കാശുവാങ്ങിച്ചശേഷം കാണികളുടെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതാണ് ചന്ദനം. മൂക്കുത്തിയിലാകട്ടെ നര്‍ത്തകി തന്റെ കളഞ്ഞുപോയ മൂക്കുത്തിയന്വേഷിച്ച് കാണികള്‍ക്കിടയിലൂടെ തിരഞ്ഞുനടന്ന് മൂക്കുത്തികണ്ടെടുക്കുന്നു.

ഇത്തരത്തില്‍ നിലവാരം കുറഞ്ഞ നൃത്തരൂപമായി ഇകഴ്ത്തപ്പെട്ട മോഹിനിയാട്ടത്തെ പാടെ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അന്നു പ്രചാരത്തിലുണ്ടായിരുന്ന വിദ്യാവിനോദിനി തുടങ്ങിയ മാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാന്യസദസ്സുകളില്‍നിന്നും അങ്ങനെ മനോഹരമായ ഈ കലാരൂപം നിഷ്ക്കാസനം ചെയ്യപ്പെടുകയും ചെയ്തു. പില്ക്കാലത്ത് ക്ഷേത്രകലാരൂപങ്ങളോടുള്ള മിഷണറിമാരുടെ അവഗണന മറ്റുപല ക്ഷേത്രകലാരൂപത്തെയുമെന്നപോലെ മോഹിനിയാട്ടത്തേയും പ്രതികൂലമായി ബാധിച്ചു.

8 comments:

  1. തീര്‍ച്ചയായും നീന ഇത് കൂടുതല്‍ ഗവേഷണം ചെയ്ത് വെളിച്ചത്താക്കേണ്ട ഒരു വിഷയമാണ്. ഇത്ര ചെറിയ ഒരു കുറിപ്പിലൊതുക്കാതെ ആഴത്തിലേക്കു പോകൂ, കവിതയില്‍ കാണിക്കുന്ന ചെറുതാക്കാനുള്ള മടി
    ദാ ഇവിടെയും ഇത് കേരളീയര്‍ അറിയേണ്ട കാര്യമല്ലെ.

    ReplyDelete
  2. ശരിയാണ്...ഇതിവിടെ നിര്‍ത്തില്ല....തുടരും....

    ReplyDelete
  3. പുതിയ അറിവാണിത് . ഇന്ററസ്റ്റിങ്ങ് :) നന്ദി നീനാ. സുരേഷ് പറഞ്ഞ അഭിപ്രായം തന്നെ ആവര്‍ത്തിക്കുന്നു.

    ReplyDelete
  4. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം വായിച്ചു. വളരെ ഇഷടപ്പെട്ടു. ബാക്കിഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു.
    സ്വാതിതിരുനാള്‍ കൃതി ഗീതധുനികുതക... എന്നത്, ഗീത് ധുന് കി തക .. എന്നാണെന്നാണ് സംഗീത കോളേജിലെ ഒരു പ്രൊഫസ്സര്‍ പറഞ്ഞത്. ആളുകള്‍ തെറ്റായി ഉച്ചരിച്ച് ‍ഗീതധുനികുതക... എന്നായിപ്പോയതാണത്രേ.

    ReplyDelete
  5. thank u suresh, niraksharan,geetha and shajikumar...geetha, hv changed the lines ...thank u 4 the information. come again

    ReplyDelete
  6. മറ്റു പാരമ്പര്യകലകള്‍ക്കുണ്ടായ അപചയം തന്നെയല്ലേ മോഹിനിയാട്ടത്തിനും ഭവിച്ചുള്ളൂ? അത് കാലത്തിന്റെ ദോഷമല്ലേ? പക്ഷേ ഇപ്പോള്‍ അവയൊക്കെ ക്രമേണ ഉയര്‍ന്നു വരികയാണെന്നു തോന്നുന്നു. ശരിയല്ലേ. കുറിപ്പു കൊള്ളാം. പക്ഷേ കുറ്ച്ചു കൂടെ വിശദമായിരുന്നെങ്കില്‍ ...

    ReplyDelete
  7. ആദ്യകാല രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു...പിന്നെ ഇപ്പോഴാണ് വരുന്നത്....ഇങ്ങനെ ഒരു മേഖലയില്‍ നീനയ്കു കൂടുതല്‍ ചെയ്യാനുണ്ടെന്നു തോന്നുന്നു......സസ്നേഹം

    ReplyDelete

Followers